Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyannur Area Committee

ആരോപണങ്ങൾക്കെതിരേ അഭ്യർഥനയുമായി സിപിഎം

പ​​യ്യ​​ന്നൂ​​ര്‍: വി. ​​കു​​ഞ്ഞി​​കൃ​​ഷ്ണ​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നെ​​തി​​രേ സി​​പി​​എം പ​​യ്യ​​ന്നൂ​​ര്‍ ഏ​​രി​​യാ ക​​മ്മി​​റ്റി സെ​​ക്ര​​ട്ട​​റി പി. ​​സ​​ന്തോ​​ഷ് പ്ര​​സ്താ​​വ​​ന​​യു​​മാ​​യി രം​​ഗ​​ത്ത്.

ധ​​ന​​രാ​​ജ് ര​​ക്ത​​സാ​​ക്ഷി ഫ​​ണ്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​യ്യ​​ന്നൂ​​ര്‍ റൂ​​റ​​ല്‍ ബാ​​ങ്കി​​ലെ 18795 ന​​മ്പ​​ര്‍ അ​​ക്കൗ​​ണ്ടി​​ല്‍നി​​ന്നും 20299 ന​​മ്പ​​ര്‍ വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ക്കൗ​​ണ്ടി ലേ​​ക്ക് സം​​ഖ്യ മാ​​റ്റി എ​​ന്ന​​താ​​ണ് പു​​തി​​യ ക​​ണ്ടെ​​ത്ത​​ല്‍. വാ​​സ്ത​​വ​​ത്തി​​ല്‍ ഈ ​​അ​​ക്കൗ​​ണ്ട് സെ​​ക്ര​​ട്ട​​റി സി​​പി​​എം പ​​യ്യ​​ന്നൂ​​ര്‍ ഏ​​രി​​യാ ക​​മ്മി​​റ്റി എ​​ന്ന പേ​​രി​​ലു​​ള്ള അ​​ക്കൗ​​ണ്ടാ​​ണ്.

പ​​യ്യ​​ന്നൂ​​ര്‍ ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി​​യു​​ടെ ചു​​മ​​ത​​ല നി​​ര്‍വ​​ഹി​​ച്ച സ​​മ​​യ​​ത്ത് ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച വ്യക്തി​​യും ഈ ​​അ​​ക്കൗ​​ണ്ട് ത​​ന്നെയാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത് എന്ന​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​ത് വ്യ​​ക്തി​​ഗ​​ത അ​​ക്കൗ​​ണ്ട​​ല്ല എ​​ന്ന​​ത് ആ​​ര്‍ക്കും ബോ​​ധ്യ​​പ്പെ​​ടു​​ന്ന​​തു​​മാണ്.

നോ​​ട്ടു​​നി​​രോ​​ധ​​ന​​ത്തെ തു​​ട​​ര്‍ന്ന് ബാ​​ങ്കിം​​ഗ് ഇ​​ട​​പാ​​ടി​​ല്‍ വ​​ന്നി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യ​​ത്യ​​സ്ത അ​​ക്കൗ​​ണ്ട് വ​​ഴി പാ​​ര്‍ട്ടി​​യു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി പ​​ണം പി​​ന്‍വ​​ലി​​ക്കേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്.

ഇ​​ങ്ങ​​നെ പി​​ന്‍വ​​ലി​​ക്ക​​പ്പെ​​ട്ട സം​​ഖ്യ ആ​​രും വ്യ​​ക്തി​​ഗ​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നുവേ​​ണ്ടി​​യാ​​യി​​രുന്നി​​ല്ല. മ​​റി​​ച്ച്, പാ​​ര്‍ട്ടി ആ​​വ​​ശ്യ​​ത്തി​​നു വേ​​ണ്ടി​​യാ​​യി​​രു​​ന്നു. യാ​​ഥാ​​ര്‍ഥ്യം ഇ​​താ​​യി​​രി​​ക്കെ ഇ​​ത്ത​​രം ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ തി​​ക​​ഞ്ഞ അ​​വ​​ഗണന​​യോ​​ടെ ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍ഥി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് പ്ര​​സ്താ​​വ​​ന.

Latest News

Corehub Up